Shop Online +91 9447381033 coretcr@gmail.com

മലയാളം ലിപി
Home / About us

നമ്മുടെ മലയാള ഭാഷയായ മലയാളത്തെ ശ്രേഷ്ഠ് ഭാഷ പദവി നൽകി 23-05-2013 ന് ഭാരത സർക്കാർ ആദരിക്കുകയുണ്ടായി. കേരളത്തിലെ ഭരണഭാഷയായ മലയാളം ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പ്യൂട്ടർ ആശയവിനിമയത്തിന് മലയാളം നിർബന്ധമാക്കിയിരിക്കുകയാണ്. കമ്പ്യൂട്ടറിൽ അടിസ്ഥാന പരിജ്ഞാനമില്ലാത്തവർക്കുപോലും വളരെ ലളിതമായ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാനായി കോർ ലിപി സോഫ്റ്റ്‌വെയർ നൂറു ശതമാനം യൂണികോഡ് പിൻബലത്തിൽ പരസഹായമില്ലാതെ ഏതൊരാൾക്കും മലയാളം കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാവുന്ന രീതിയിലാണ് കോർ ലിപി സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തിരിക്കുന്നത്. സിസ്റ്റത്തിൽ മലയാളീകരണം എങ്ങനെ സാധിക്കും എന്ന് വിശദമായി പ്രതിപാദിക്കുന്ന സമ്പൂർണ യൂസർ ഗൈഡ് സഹായത്തോടെ മലയാളവും കംപ്യൂട്ടറും സമന്വയിപ്പിച്ചു രസകരമായ കമ്പ്യൂട്ടിങ് രീതി ആണ് ഇതിലുള്ളത് മലയാള ഭാഷയുടെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട്‌ മലയാളത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ കമ്പ്യൂട്ടറിൽ പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് കോർ ലിപിയിൽ നടത്തിയിരിക്കുന്നത്. പഴയ ലിപിയിലും പുതിയ ലിപിയിലും ടൈപ്പ് ചെയ്യാവുന്ന കോർ ലിപി സോഫ്റ്റ്‌വെയർ, ഇൻസ്ക്രിപ്ട് കീബോർഡ്‌ രീതിയിലോ ഫൊണെറ്റിക് കീബോർഡ്‌ രീതിയിലോ ടൈപ്പ് ചെയ്യാവുന്നതാണ് എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

നിലവിൽ കോർ ലിപി മലയാളം സോഫ്റ്റ്‌വെയർ വിവിധ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളായ ഡയറക്ടറേറ്റ് ഓഫ് എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് (വികാസ് ഭവൻ), കാലിക്കറ്റ് യൂണിവേഴ്സിറ്റി (മലപ്പുറം), മലയാളം യൂണിവേഴ്സിറ്റി (മലപ്പുറം), കേരളം കലാമണ്ഡലം (തൃശൂർ), സ്റ്റുഡന്റസ് പോലീസ് കാഡറ്റ്‌ (ഹെഡ് ഓഫീസ്), എക്സൈസ് ഓഫീസ് (തൃശൂർ) എന്നീ വകുപ്പുകളിൽ ഉപയോഗിച്ച് വരുന്നുണ്ട്.

നിലവിലുള്ള ഓഫിസ് സോഫ്റ്റ് വെയറുകൾ, ഡി.ടി.പി (D.T.P)സോഫ്റ്റ് വെയറുകൾ എന്നിവ ഈ ലിപി സോഫ്റ്റ്‌വെയർ പിന്തുണ നൽകുന്നു

നിലവിൽ ലഭ്യമായിട്ടുള്ള സോഫ്റ്റ്‌‍വെയറുകളിൽ നിന്നും കോർ ലിപി സോഫ്റ്റ്‌വെയർ തികച്ചും വ്യത്യസ്തത പുലർത്തുന്നു. കോർ ലിപി സോഫ്റ്റ്‌വെയർ വിൻഡോസിലും ലിനക്സിലും ഉപയോഗിക്കാവുന്നതരത്തിൽ രണ്ടു പതിപ്പുകളായാണ് പുറത്തിറക്കിയിട്ടുള്ളത്. മൈക്രോസോഫ്റ്റ് വേർഡ് , എക്സൽ , പവർപോയിന്റ്, പെയിന്റ്, നോട്ട്പാഡ്, ഓപ്പൺ ഓഫീസിൽ ഓർഗ്, ഫോട്ടോഷോപ്പ്, പേജ്‌മേക്കർ തുടങ്ങിയ എല്ലാ കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിലും മലയാളം നേരിട്ട് ടൈപ്പ് ചെയ്യാവുന്നതാണ്. ഇന്റർനെറ്റ് എക്സ്പ്ലോറർ, മോസില്ല ഫയർ ഫോക്സ് , ഗൂഗിൾ ക്രോം തുടങ്ങിയ വിവിധ ഇന്റർനെറ്റ് ബ്രൗസറുകളിലും മലയാളം നേരിട്ട് ടൈപ്പ് ചെയ്യാൻ സാധിക്കുന്നു. ഗൂഗിൾ, ജിമെയിൽ, ഫേസ്ബുക് എന്നിങ്ങനെ എല്ലാ ഓൺലൈൻ ആപ്ലിക്കേഷനുകളിലും മലയാളം നേരിട്ട് ടൈപ്പ് ചെയ്യാവുന്നതാണ്. പി ഡി ഫ് (PDF) ഫയലിലേക്കു മാറ്റുമ്പോൾ അക്ഷരങ്ങൾക്ക് യാതൊരു മാറ്റവും സംഭവിക്കുന്നില്ല. യൂണികോഡ് അടിസ്ഥാനമാക്കിയിട്ടുള്ള അപ്ലിക്കേഷൻ ആയതുകൊണ്ട് ഇ-മെയിൽ സ്വീകരിക്കുന്നവർക്കു ലിപി സോഫ്റ്റ്‌വെയർ ഇല്ലാതെ തന്നെ വായിക്കാവുന്നതാണ്. യൂണികോഡ് എല്ലാ വേർഷനും സപ്പോർട്ട് ചെയ്യുന്നു. യൂണികോഡ് ഇല്ലാത്ത കംപ്യൂട്ടറുകളിൽ യൂണികോഡ് ഇൻസ്റ്റാൾ ചെയ്യാവുന്ന സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ മറ്റു സോഫ്റ്റ്‌‍വെയറുകളിൽ ടൈപ്പ് ചെയ്ത ഫയലുകൾ കോർ ലിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മാറ്റം വരുത്താൻ സാധിക്കും. അതുപോലെ കോർ ലിപിയിൽ ടൈപ്പ് ചെയ്ത ഫയലുകൾ മറ്റു സോഫ്ട്‍വെയറുകൾ ഉപയോഗിച്ചും മാറ്റം വരുത്താം. കോർ ലിപി മിനിമൈസ് മോഡ് ഉപയോഗിച്ച് ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും മലയാളത്തിൽ പല സ്റ്റൈലുകളിലും ഫോണ്ടുകളിലും ടൈപ്പ് ചെയ്യാൻ സാധിക്കും.

നിലവിലുള്ള എല്ലാ മലയാളം ഫോണ്ടുകളും 150 ൽ പരം ഫോണ്ട് സ്റ്റൈലുകളും ലിപി സോഫ്റ്റ്‌വെയർ സപ്പോർട്ട് ചെയ്യുന്നു. നിലവിൽ മലയാളം ടൈപ്പിംഗ് ഇൻസ്ക്രിപ്ട് പഠിച്ചവർക്കും കോർ ലിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ സാധിക്കും. മലയാളത്തിലെ എല്ലാ ചില്ലക്ഷരങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും ടൈപ്പ് ചെയ്യാവുന്നതാണ്. 7-ാം 15-ാം എന്നീ രീതിയിൽ അക്കങ്ങളുടെ കൂടെ മലയാളം ഉപയോഗിക്കാം. നിലവിൽ കൂടിച്ചേരാത്ത വാക്കുകളായി സോഫ്റ്റ്‌വെയർ, പൊൻനാളം വെബ്‌ലോകം എന്നിങ്ങനെയുള്ള മലയാളം വാക്കുകളെ & ഉപയോഗിച്ച് കൂട്ടിച്ചേർക്കാവുന്നതാണ്. മറ്റു സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോട്ടോഷോപ്പിൽ ണ്ട എന്ന അക്ഷരം ടൈപ്പ് ചെയ്യാൻ സാധിക്കാറില്ല. കോർ ലിപി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ണ്ട എന്ന അക്ഷരം ടൈപ്പ് ചെയ്യാൻ സാധിക്കും.

ചുരുക്കി വിവരിച്ചാൽ വിവര സാങ്കേതിക രംഗത്ത് പരസഹായമില്ലാതെ എവിടെയും മലയാളം ടൈപ്പ് ചെയ്യന്നതിനുള്ള സോഫ്റ്റ്‌വെയർ ആണ് കോർ ലിപി സോഫ്റ്റ്‌വെയർ. നിലവിൽ ലഭ്യമായ മറ്റു സോഫ്റ്റ്‌‍വെയറുകളെ അപേക്ഷിച്ചു വളരെ കുറഞ്ഞ നിരക്കിൽ എത്രനാൾ വേണമെങ്കിലും ഉപയോഗിക്കാവുന്ന ലൈസൻസോടെ ലഭ്യമാകുന്ന ഈ സോഫ്റ്റ്‌വെയർ മലയാളം ടൈപ്പിങ്ങിൽ സാധാരണ കണ്ടുവരാറുള്ള ഫോണ്ട് തകരാറുകളും ടൈപ്പിങ്ങിൽ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളും പരിഹരിക്കാൻ തയ്യാറാക്കിയിരിക്കുന്നത്. ഒരു കമ്പ്യൂട്ടറിൽ ഒരു യൂസർ ലൈസൻസ് ഉപയോഗിച്ച് കോർ ലിപി സോഫ്റ്റ്‌വെയർ വളരെ ലളിതമായി പ്രവർത്തിക്കാവുന്നതാണ്. ഏതൊരാൾക്കും വളരെ സുഗമമായി പുതിയ ലിപിയിലും പഴയ ലിപിയിലും വളരെയധികം ഭാഷ നൈപുണ്യത്തോടെ മലയാളം ടൈപ്പ് ചെയ്യാൻ അവതരിപ്പിക്കുന്ന കോർ ലിപി മലയാളം സോഫ്റ്റ്‌വെയർ ഒരു ഉത്തമ സഹായിയാണ്